കൊച്ചി എയർപോർട്ട് വഴിയുള്ള വിദേശ പാഴ്സൽ കള്ളക്കടത്തിന് കൂട്ടുനിന്ന ഫോറിൻ പോസ്റ്റ് ഓഫീസ് സൂപ്രണ്ടിനെ ഡി.ആർ.ഐ അറസ്റ്റ് ചെയ്തു. അശുതോഷെന്ന ഉദ്യോഗസ്ഥനാണ് പിടിയിലായത്. മലപ്പുറം മുന്നിയൂരിൽ നിന്ന് 6.3 കിലോ സ്വർണവുമായി ഒരാഴ്ച മുമ്പ് ആറ് പേർ അറസ്റ്റിലായിരുന്നു.
കസ്റ്റംസ് പരിശോധന കഴിഞ്ഞ് കൊച്ചിയിൽ നിന്നെത്തിയ പാഴ്‌സലുകളിലായിരുന്നു സ്വർണം. പിന്നീടുള്ള അന്വേഷണത്തിൽ 3.2 കോടി രൂപ വില വരുന്ന സ്വർണം അശുതോഷാണ് കസ്റ്റംസ് ക്ലിയർ ചെയ്ത് നൽകിയതെന്ന് കണ്ടെത്തുയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.