Timely news thodupuzha

logo

കിണറ്റിൽ വീണ കരടിയെ പുറത്തെത്തിച്ചു

തിരുവനന്തപുരം: വെള്ളനാട് വീട്ടിലെ കിണറ്റിൽ വീണ കരടിയെ പുറത്തെത്തിച്ചു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് കരടിയെ പുറത്തെത്തിക്കാനായത്. തുടർന്ന് കരടിയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നിലയിൽ ആശങ്ക തുടരുകയാണ്. ഇന്നലെ രാത്രി 12 മണിയോടെയാണ് കരടി കിണറ്റിൽ വീണത്. കിണറ്റിൽ എന്തോ വീഴുന്ന ശബ്ദ കേട്ട വീട്ടുടമ പുറത്തു വന്ന് നോക്കുകയും കരടിയാണെന്ന് കണ്ടതോടെ വനം വകുപ്പിനെയും അറിയിക്കുകയായിരുന്നു.

പുലർച്ചയോടെ സ്ഥലത്തെത്തിയ വനം വകുപ്പ് മയക്കുവെടി വെച്ച് കരടിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് തുടക്കത്തിലെ തന്നെ നടത്തിയത്. ആദ്യ മയക്കുവെടി പരാജയം ആയെങ്കിലും രണ്ടാമത്തെ മയക്കുവെടി വിജയം കാണുകയായിരുന്നു. എന്നാൽ മയങ്ങിയ കരടിയെ വലയിൽ കുടുക്കി പുറത്തെത്തിക്കാം എന്ന വനം വകുപ്പിന്‍റെ കണക്കുകൂട്ടൽ തെറ്റിച്ച് കരടി വെള്ളത്തിൽ മുങ്ങുകയായിരുന്നു. ദ്രുതകർമ്മ സേനാ അംഗങ്ങൾ ഉൾപ്പെടെ ഉള്ളവർ വെള്ളത്തിലിറങ്ങി കരടിയെ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

തുടർന്ന് വെള്ളം വറ്റിച്ച് പുറത്തെത്തിക്കാനുള്ള ശ്രമമായിരുന്നു. ഫയർഫോഴ്സ് എത്തി പരിശ്രമത്തിനൊടുവിൽ കരടിയെ പുറത്തെത്തിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *