Timely news thodupuzha

logo

പി.എ.സ്സി ചോദ്യപേപ്പർ ചോർത്തിയ കേസ്; അന്വേഷണ സംഘത്തിന്റെ കുറ്റപത്രം കോടതി അംഗീകരിച്ചു

തിരുവനന്തപുരം: പി.എ.സ്സി ചോദ്യപേപ്പർ ചോർത്തിയ കേസിൽ അന്വേഷണ സംഘം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. എസ്.എഫ്.ഐ പ്രവർത്തകർ ഉൾപ്പെട്ട കേസിൽ ആദ്യം സമർപിച്ച കുറ്റപത്രത്തിലെ സാങ്കേതിക പിഴവകൾ പരിഹരിച്ച് ക്രൈംബ്രാഞ്ച് സമർപിച്ച കുറ്റപത്രമാണ് കോടതി അംഗീകരിച്ചത്. പി.എസ്.സി 2019 ജൂലൈ 22ന് നടത്തിയ കോൺസ്റ്റബിൾ പരീക്ഷയിൽ എസ്.എം.എസ് മുഖേന ലഭിച്ച ഉത്തരങ്ങൾ പകർത്തി എഴുതിയാണ് പ്രതികൾ 1,2,28 റാങ്കുകൾ കരസ്ഥമാക്കിയത് എന്നാണ് കേസ്.

വഞ്ചന, ഗുഢാലോചന, ഐ. റ്റി നിയമം എന്നിങ്ങനെ ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കേസിലെ പ്രതികൾ, എസ്.എഫ്.ഐ മുൻ നേതാക്കളായ ശിവരാഞ്ജിത്, നസീം, പ്രണവ് ,മുൻ പോലീസ് കോൺസ്റ്റബിൾ കൂടിയായ ഗോകുൽ,സഫീർ, എന്നിവരാണ്. കോടതി ഇവർക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കുറ്റപത്രത്തിൽ നിന്നും പ്രതികൾ പരീക്ഷ എഴുതിയ ജില്ലയിലെ വിവിധ പി.എസ്.സി കേന്ദ്രങ്ങളിലെ നിരീക്ഷകരെ ഒഴുവാക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *