ഡൽഹി സാകേത് കോടതി പരിസരത്ത് വെടിവയ്പ്പ്. ഒരു സ്ത്രീക്ക് പരുക്കേറ്റു. അഭിഭാഷക വേഷത്തിലെത്തിയയാൾ നാലു റൗണ്ട് വെടിവച്ചതായാണു റിപ്പോർട്ടുകൾ. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ന്യൂ ഫ്രണ്ട്സ് കോളനി നിവാസിയായ സ്ത്രീക്കാണ് വെടിവയ്പ്പിൽ പരുക്കേറ്റിരിക്കുന്നത്. ഒരു കേസിൽ സാക്ഷി പറയാനായി കോടതിയിൽ എത്തിയതായിരുന്നു ഇവർ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.