Timely news thodupuzha

logo

വന്ദേഭാരത് എക്സ്പ്രസിന്‍റെ ടൈംടേബിൾ പുറത്തിറക്കി

പത്തനംതിട്ട: കേരളത്തിലെ വന്ദേഭാരത് എക്സ്പ്രസിന്‍റെ ടൈംടേബിൾ പുറത്തിറക്കി. തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് രാവിലെ 5.20 ന് തിരുവന്തപുരം നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.25 ന് കാസർകോട് എത്തും. തിരിച്ച് കാസർകോട് നിന്നും 2.30 ന് പുറപ്പെടുന്ന ട്രെ‌യിൻ രാത്രി 10.35 ഓടെ തിരുവനന്തപുരത്തെത്തും. 8 മണിക്കൂർ 05 മിനിറ്റാണ് റണ്ണിങ് ടൈം.

വ്യാഴാഴ്ച്ചകളിൽ സർവ്വീസ് ഉണ്ടാവില്ല. ഷൊർണൂരിലും സ്റ്റോപ്പ് അനുവദിച്ചു. കഴിഞ്ഞ ദിവസം ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ ട്രെയിൻ തടയുമെന്ന് പാലക്കാട് എം.പി വി കെ ശ്രീകണ്ഠൻ പറഞ്ഞിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *