Timely news thodupuzha

logo

പി.എസ്.എൽ.വി-സി 55 വിക്ഷേപിച്ചു

ന്യൂഡൽഹി: ഐ.എസ്.ആർ.ഒയുടെ പി.എസ്.എൽ.വി-സി 55 വിക്ഷേപിച്ചു. സിംഗപൂരിൽ നിന്നുള്ള ടെലോസ്-2, ലൂമെലൈറ്റ്-4 എന്നീ രണ്ട് ഉപഗ്രഹങ്ങളാണ് പി.എസ്.എൽ.വി-സി 55 വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് ഉച്ചയ്ക്ക് 2.19 നായിരുന്നു വിക്ഷേപണം. പി.എസ്.എൽ.വിയുടെ 57-ാമത് വിക്ഷേപണമാണിത്.

എസ്.ടി എൻജിനീയറിങ്ങാണ് 750 കിലോ ഭാരമുള്ള ടെലിയോസ്-2 ഉപഗ്രഹം നിർമിച്ചത്. കാലാവസ്ഥ വ്യതിയാനം, രക്ഷാപ്രവർത്തനങ്ങൾ എന്നിവയ്ക്കായാണ് ടെലിയോസ്-2 ഉപയോഗിക്കുക. ലൂമിലൈറ്റ്-4 ന്‍റെ ഭാരം 16 കിലോഗ്രാം ആണ്. മാത്രമല്ല ഇതിനൊപ്പം ഇന്ത്യയിലെ വിവിധ സ്റ്റാർട് അപ്പുകൾ നിർമിച്ച 5 ചെറു ഉപഗ്രഹങ്ങളും പിഎസ്എൽവി-സി 55 ഭ്രമണപഥത്തിൽ എത്തിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *