
ന്യൂഡല്‍ഹി: റോഡ് ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു അഴിമതിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചാണ് കാര്യങ്ങള്‍ നിര്‍വഹിച്ച് മുന്നോട്ട് പോകാനുദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വാഭാവികമായി വരുന്ന വിമര്‍ശനങ്ങള്‍ ഉള്‍പ്പെടെയുള്ളവ നോക്കിയ ശേഷം ആവശ്യമായ നിലപാട് സ്വീകരിക്കും. ഒരു മാസക്കാലം പിഴയൊന്നുമില്ലാതെ പോകാനുള്ള തീരുമാനമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എന്‍.സി.ഇ.ആര്‍.ടി പാഠഭാഗങ്ങള്‍ മാറ്റിയത് വേറെ വിഷയം.
അത് ഫാസിസത്തിന്റെ കൃത്യമായ അജണ്ടയാണ്. ചരിത്രം പഠിപ്പിക്കാനാകില്ല, പുതിയ ചരിത്രമാണ് രൂപപ്പടുത്താന്‍ പോകുന്നത് എന്നുള്ള തികച്ചും ഫാസിസ്റ്റ് നിലപാടാണ് സ്വകരീക്കുന്നത്. അതുപോലുള്ളതല്ല ഇത്. ഇതു സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണ്. അത് വല്ലാതെ യാന്ത്രികമായി പോകുമോ എന്നാണ് ആളുകള്‍ ചര്‍ച്ച ചെയ്യുന്നത്. കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുവിടുമ്പോഴുള്ള പ്രശ്‌നങ്ങളെ സംബന്ധിച്ച് പ്രശ്‌നം ഉണ്ടായാല്‍ അതില്‍ ആവശ്യമായ നടപടി സ്വീകരിക്കാം. അഴിമതി ഉണ്ടല്ലോ എന്ന ചെന്നിത്തലയുടെ ആരോപണത്തിന്, രേഖ പുറത്തുവിടാമെന്ന് മന്ത്രി രാജീവ് തന്നെ പറഞ്ഞെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.