
തൊടുപുഴ: മണക്കാട് കിഴക്കുംഭാഗം എൻ.എസ്.എസ്.കരയോഗത്തിൻ്റെ വാർഷിക പൊതുയോഗവും ബജറ്റ് സമ്മേളനവും കരയോഗം ഹാളിൽ നടന്നു. എൻ.എസ്.എസ് തൊടുപുഴ താലൂക്ക് യൂണിയൻ പ്രസിഡൻ്റ് കെ.കെ കൃഷ്ണപിള്ള ഉദ്ഘാടനം നിർവഹിച്ചു. കരയോഗം പ്രസിഡൻ്റ് കെ.പി ചന്ദ്രഹാസൻ അധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി വി.എൻ ചന്ദ്രശേഖരൻ നായർ ബഡ്ജറ്റ് അവതരണം നടത്തി.