അടിമാലി: മെയ് 5, 6, 7 തിയതികളിൽ അടിമാലിയിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് ജില്ല സമ്മേളനം വിജയിപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവികുളം നിയോജക മണ്ഡലം പ്രസിഡൻറ് അനിൽ കനകൻ പറഞ്ഞു. ഇതിൻ്റെ ഭാഗമായി എല്ലാ മണ്ഡലങ്ങളിലും പ്രവർത്തകയോഗങ്ങൾ ചേർന്നു.
3000 പ്രവർത്തകർ പ്രകടനത്തിൽ ഭാഗഭാക്കാവും. നാളെ മുതൽ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, വിവിധ കലാകായിക മത്സരങ്ങൾ, രക്തദാനം, അഗതിമന്ദിരങ്ങളിൽ സ്നേഹവിരുന്ന്, നിർദ്ധനരായ രോഗിക്കൾക്ക് ചികിത്സാ സഹായം എന്നിവ സമ്മേളനത്തിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
ഓരോ മണ്ഡലത്തിലെയും പ്രവർത്തനങ്ങൾക്ക് ജില്ല സെക്രട്ടറിമാർ നേരിട്ട് നിയന്ത്രണം നൽകും.പ്രകടനത്തിൽ ദേവികുളം നിയോജക മണ്ഡലത്തിൽ ഏറ്റവും കൂടുതൽ പ്രവർത്തകരെ പങ്കെടുപ്പിക്കുന്ന മണ്ഡലം പ്രസിഡൻ്റിനെ സംഘാടക മികവിന് സമ്മേളനത്തിൽ ആദരിക്കുമെന്നും യുത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് അനിൽ കനകൻ, ജില്ലാ ജനറൽസെക്രട്ടറിമാരായ കെ.കൃഷ്ണമൂർത്തി, ഷിൻസ് ഏലിയാസ്, ജില്ലാ സെക്രട്ടറിമാരായായ ഷിയാസ് മാളിയേക്കൽ, അക്സ് സാറാ, ജിജോ പൊട്ടയ്ക്കൽ, രഞ്ജിത്ത് രവിന്ദ്രൻ, രാജേഷ്.റ്റി.ആർ എന്നിവർ പറഞ്ഞു.