Timely news thodupuzha

logo

ഇടുക്കി ജില്ലാ തല ഹജ്ജ് സാങ്കേതിക പഠന ക്ലാസ്സ് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു

തൊടുപുഴ: അതിരുകളില്ലാത്ത മാനവികതയുടെ സന്ദേശമാണ് ഹജ്ജ് പകർന്ന് നൽകുന്നതെന്ന് ഡീൻ കുര്യാക്കോസ് എം.പി. സംസ്ഥാന ഹജ്ജ്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലാ തല ഹജ്ജ് സാങ്കേതിക പഠന ക്ലാസ്സ് കുന്നം ദാറുൽ ഫതഹ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു.

സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഹജ്ജ്കമ്മിറ്റി ജില്ലാ ട്രെയിനിംഗ് ഓർഗനൈസർ അബ്ദുൾ സലാം സഖാഫി അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി ഓൺലൈൻ സന്ദേശം നൽകി. ദാറുൽ ഫതഹ് ജന.സെക്രട്ടറി അബ്ദുൽ കരിം സഖാഫി മുഖ്യ പ്രഭാഷണം നടത്തി. ഹജ്ജ് കമ്മിറ്റി റിസോഴ്‌സ് പേഴ്‌സൺ അബ്ദുൾ റഹ്മാൻ പുഴക്കര സാങ്കേതിക പഠന ക്ലാസ്സ് നയിച്ചു. അബ്ദുൽ ഹമീദ് ബാഖവി പ്രാർഥന നടത്തി.

മുഹമ്മദ് ഹനീഫ് കാഷിഫി, കാഞ്ഞാർ അബ്ദുൾ റസാഖ് മൗലവി, വി എം അബ്ബാസ് ഹാജി, മുഹമ്മദ് സാബിർ അഹ്‌സനി, അബ്ദുൽ കരിം സഖാഫി പേഴക്കാപ്പിള്ളി, എൻ ഷാനവാസ്, വി.കെ അബ്ദുൾ റസാഖ്,റസാഖ് മലയിഞ്ചി സംസാരിച്ചു. കെ എ അജിംസ് സ്വാഗതവും കെ കെ നജീബ് നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *