Timely news thodupuzha

logo

അനധികൃത റിസോർട്ടുകൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് കേരള ഹൈക്കോടതിയുടെ വിമർശനം

കൊച്ചി: ചിന്നക്കനാൽ മേഖലയിൽ അനധികൃത റിസോർട്ടുകൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് കേരള ഹൈക്കോടതിയുടെ വിമർശനം. കാട്ടിനുള്ളിൽ ക്യാമ്പിങ് അനുവദിക്കുന്നതിനെയും കോടതി ചോദ്യം ചെയ്തു. കാട് മാറ്റിപ്പാർപ്പിച്ച അരിക്കൊമ്പന്‍റെ വിഷയം പരിഗണിക്കുമ്പോഴാണ് വാക്കാലുള്ള പരാമർശങ്ങൾ.

മൃഗങ്ങളെ അവരുടെ സ്ഥലത്തുനിന്നു മാറ്റുകയല്ല വേണ്ടതെന്നും അരിക്കൊമ്പന്‍റെ ഉദാഹരണം ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു. മൃഗങ്ങളുടെ ആവാസമേഖലയിൽ പട്ടയം അനുവദിക്കാൻ പാടില്ല. ചിന്നക്കനാൽ മേഖലയിൽനിന്ന് അടിയന്തരമായി മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും കോടതി പറഞ്ഞു.

അരിക്കൊമ്പന്‍റെ കാര്യത്തിൽ സമ്പൂർണ നിരീക്ഷണം ആവശ്യമാണെന്നു പറഞ്ഞ കോടതി, ഇതുവരെ ഇക്കാര്യത്തിൽ വനം വകുപ്പ് നടത്തിയ റിപ്പോർട്ടിങ്ങിൽ തൃപ്തിയും രേഖപ്പെടുത്തി. മനുഷ്യ – മൃഗ സംഘർഷം നിലവിലുള്ള മേഖലകളിൽ പ്രത്യേക ദൗത്യസേനയെ വിന്യസിക്കണം.

കേരളത്തിലെ മൃഗ – മനുഷ്യ സംഘർഷ മേഖലകളെക്കുറിച്ച് പഠിക്കാനും ഹ്രസ്വകാലത്തേക്കുള്ളതും ശാശ്വതവുമായ പരിഹാരമാർഗങ്ങൾ കണ്ടെത്താനും വിദഗ്ധ സമിതിയെ നിയോഗിക്കണം. മുൻപുണ്ടായിരുന്ന ആനത്താരകൾ തടസപ്പെട്ടിട്ടുണ്ടെങ്കിൽ തടസം നീക്കണമെന്നും, നശിപ്പിക്കപ്പെട്ട വനമേഖലകൾ പുനരുജ്ജീവിപ്പിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *