Timely news thodupuzha

logo

റേഷൻകടകൾക്കു മുമ്പിൽ സമരം

കട്ടപ്പന: എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് കൊണ്ട് അധികാരത്തിലെത്തിയവർ ഭരണം കിട്ടി ഏഴ് വർഷം പിന്നിടുമ്പോൾ നിത്യോപയോഗ സാധനങ്ങൾക്കായി ജനങ്ങൾ ഏറ്റവും കൂടുതൽ അശ്രയിക്കുന്ന കേഷൻ കടകൾ അടച്ചിട്ട് പാവപ്പെട്ടവന്റെ കഞ്ഞിയിൽ പോലും മണ്ണ് വാരിയിടുന്ന അവസ്ഥയിലുടെയാണ് കേരളം കടന്ന് പോകുന്നതെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മനോജ് മുരളി.

അടിക്കടി ഉണ്ടാകുന്ന സെർവർ തകരാർ പരിഹരിക്കാതെ റേഷൻ വിതരണം തടസ്സപ്പെടുത്തി സാധാരണക്കാരൻ്റെ അന്നം മുടക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് കട്ടപ്പന മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ റേഷൻ കടക്കു മുമ്പിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റേഷൻ വിതരണം കാര്യക്ഷമമാക്കുന്നതിൽ സർക്കാർ കാട്ടുന്നതു് കുറ്റകരമായ അനാസ്ഥയാണ്.

ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പ്രശ്നത്തിൽ പോലും ശാശ്വത പരിഹാരം കാണാതെ അഴിമതിയുടെ പുതിയ മേച്ചിൽ പുറങ്ങൾ തേടുകയാണ് സംസ്ഥാന സർക്കാരെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിസന്റ് തോമസ് മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. ജോയി പൊരുന്നോലി, എ എം സന്തോഷ്, ജോയി ആനി തോട്ടം, സിബി പാറപ്പായി, കെ.എ.മാത്യു, സജീവ്.കെ.എസ്, ബീനാ ടോമി, സജിമോൾ ഷാജി, ജെസി ബെന്നി, അരവിന്ദ് വാസു, അരുൺകുമാർ.കെ.എസ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *