Timely news thodupuzha

logo

ബജ്റംഗ് ദളിനെയും നിരോധിക്കുമെന്ന് കർണാടകയിലെ കോൺഗ്രസിൻറെ പ്രകടനപത്രികയിൽ

റായ്പുർ: പോപ്പുലർ ഫ്രണ്ടിനൊപ്പം ബജ്റംഗ് ദളിനെയും നിരോധിക്കുമെന്ന കർണാടകയിലെ കോൺഗ്രസിൻറെ പ്രകടനപത്രിക പുറത്തുവന്നതിനു പിന്നാലെ സംഘടനയുടെ തീവ്രവാദ സ്വഭാവം വെളിപ്പെടുത്തുന്ന ഒരു സംഭവം കൂടി. ഛത്തീസ്ഗഡിലെ ക്രിസ്ത്യൻ പ്രാർഥനാ കൂട്ടായ്മയ്ക്കു നേരേ ബജ്റംഗ് ദൾ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ ഏഴു പേർക്കു പരുക്കേറ്റു.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബേഗലിൻറെ മണ്ഡലമായ പടാനിലാണ് സംഭവം. ഡെൻറിസ്റ്റായ ഡോ. വിജയ് സാഹുവിൻറെ അമലേശ്വറിലുള്ള വീട്ടിൽ ചേർന്ന പ്രാർഥനാ യോഗം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഛത്തീസ്ഗഡ് ക്രിസ്ത്യൻ പോറം പ്രസിഡൻറ് അരുൺ പന്നാലാൽ. രണ്ടു വർഷം മുൻപും ഇതേ വീട്ടിൽ ആക്രമണമുണ്ടായിട്ടുണ്ട്.

ജയ് ശ്രീറാം എന്ന മുദ്രാവാക്യം മുഴക്കിയാണ് അക്രമികൾ എത്തിയത്. നാൽപ്പതോളം പേർ സംഘത്തിലുണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വീടിനുള്ളിലേക്ക് പൈപ്പ് വെള്ളം തുറന്നു വിട്ട ശേഷം സിസിടിവി നശിപ്പിക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു.

ഇതിനിടെ, സംഭവത്തെക്കുറിച്ച് പരാതിപ്പെട്ട വിജയ് സാഹുവിൻറെ ഭാര്യ പ്രീതി സാഹു ഉൾപ്പെടെ ഇരുപതോളം പേരെ പൊലീല് കസ്റ്റഡിയിലെടുത്തെന്നും ആരോപണമുണ്ട്. അനുമതിയില്ലാതെ സംഘം ചേർന്നെന്നാണ് ഇവർക്കെതിരേ ആരോപിക്കുന്ന കുറ്റം.

Leave a Comment

Your email address will not be published. Required fields are marked *