തിരുവനന്തപുരം: പതിനൊന്ന് വയസ്സുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞില്ല, അമ്മയ്ക്കെതിരേ പോക്സോ കേസ്. തിരുവനന്തപുരം അയിരൂർ പാറ സ്വദേശിനിക്കെതിരേയാണ് കേസ്. അമ്മ ആൺസുഹൃത്തിൻറെ മുറിയിലേക്ക് മകളെ നിർബന്ധിച്ച് പറഞ്ഞയച്ചതായി എഫ്ഐആറിൽ പറയുന്നു. പെൺകുട്ടിയുടെ പിതാവ് വീട്ടിലില്ലായിരുന്ന സമയത്തായിരുന്നു പീഡനം. അമ്മയ്ക്കും അമ്മയുടെ ആൺസുഹൃത്തിനുമെതിരേയാണ് കേസെടുത്തിരിക്കുന്നത്. രക്ഷിതാക്കളുടെ വേർപിരിയലുമായി ബന്ധപ്പെട്ട് കോടതിയിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് കുട്ടി ലൈംഗികാതിക്രമം വെളിപ്പെടുത്തിയത്. പിന്നാലെ കോടതി നിർദേശ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സംഭവം നടന്നത് പോത്തൻകോട് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടേയ്ക്ക് മാറ്റി.
തിരുവനന്തപുരത്ത് പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞില്ല; അമ്മയ്‌ക്കെതിരെ കേസ്
