കുമളി: ചിന്നക്കനാലിൽനിന്നു പിടികൂടി പെരിയാർ ടൈഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പൻ വീണ്ടും കേരളത്തിലേക്ക്. തമിഴ്നാട് വനമേഖലയിലേക്ക് പോയ കൊമ്പൻ ഇന്നലെ രാത്രിയോടെയാണ് പെരിയാർ റേഞ്ചിലേക്കെത്തിയത്. ഒറ്റദിവസംകൊണ്ട് 40 കീലോമീറ്ററാണ് കൊമ്പൻ സഞ്ചരിച്ചത്.
തമിഴ്നാട് വനമേഖലയിലേക്ക് പോയ കൊമ്പൻ ജനവാസമേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ നീരിക്ഷണം ശക്തമാക്കിയിരുന്നു. ഇന്നലെ മേഖമലവന്യജീവി സങ്കേതത്തിന്‍റെ താഴ്വാരത്ത് ചുരുളിയാർ ഭാഗത്ത് അരിക്കൊമ്പനെ കണ്ടിരുന്നു. ഈ ഭാഗത്ത് താമസിക്കുന്ന ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് തമിഴ്നാട് വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.