Timely news thodupuzha

logo

എ.ഐ ക്യാമറ; 100 കോടിയുടെ അഴിമതിയാണ് നടന്നതെന്ന് വി.ഡി.സതീശൻ

തിരുവനന്തപുരം: എ.ഐ ക്യാമറയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്നത് 100 കോടിയുടെ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ മകന്‍റെ ഭാര്യാ പിതാവായ പ്രകാശ് ബാബു കൺസോർഷ്യം യോഗത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.

ഇതു സംബന്ധിച്ച് അന്വേഷണം നടക്കുകയാണെങ്കിൽ തെളിവുകൾ ഹാജരാക്കാമെന്നും അദ്ദേഹം പറഞ്ഞു. ആകെ 50 കോടി മാത്രം ചെലവുവരുന്ന പദ്ധതിയാണ് ഭീമൻ ചെലവിൽ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഭാഗമായി എസ്ആർടിഎസിന് 6 ശതമാനം കമ്മീഷനാണ് ലഭിച്ചത്. 57 കോടി രൂപയ്ക്ക് പദ്ധതി നടപ്പാക്കാമെന്ന് ട്രോയ്സ് കമ്പനി അറിയിച്ചെങ്കിലും 45 കോടതിയുടെ സാധനങ്ങൾക്ക് 157 കോടി രൂപ പ്രൊപ്പോസൽ നൽകുകയായിരുന്നു. 50 കോടിക്ക് താഴെ മുതൽ മുടക്കുള്ള പദ്ധതിയിൽ ബാക്കി തുക വീതം വയ്ക്കാനായിരുന്നു നീക്കം. അൽഹിന്ദ് കമ്പനിതന്നെ ഇതിലെ തട്ടിപ്പ് സംബന്ധിച്ച് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.

സർക്കാരിനെ അറിയിച്ചിരുന്നു എന്നാണ് ഇതിന്‍റെ അർത്ഥം. പ്രസാഡിയോയുടെ നിയന്ത്രണത്തിലാണ് എല്ലാ കര്യങ്ങളും നടക്കുന്നത്. തട്ടിപ്പിനെക്കുറിച്ച് വ്യവസായ മന്ത്രിക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കുമടക്കം അറിയാമായിരുന്നു. കെ ഫോണിലും സമാനമായ ഇടപാടുകളാണ് നടന്നത്. കറക്കുകമ്പനികൾ മതിയെന്ന് സർക്കാർ തന്നെ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *