പഞ്ചാബ്: പാകിസ്ഥാനിൽ നിന്ന് ഡ്രോൺ വഴി മയക്കുമരുന്ന് കടത്തിയ 3 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് സ്വദേശികളായ മൽതിത് സിംഗ്, ധർമേന്ദ്ര സിംഗ്, ഹർരൽ സിംഗ് എന്നിവരെയാണ് പിടിയിലായത്. ഡൽഹി പൊലീസിന്‍റെ കൗണ്ടർ ഇന്‍റലിജന്‍സ് യൂണിറ്റാണ് പിടികൂടിയത്.
പാകിസ്ഥാനിൽ നിന്ന് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്നാണ് ഡൽഹി പൊലീസ് അറിയിച്ചത്. പാകിസ്ഥാനിൽ നിന്ന് കടത്തുന്ന മയക്കുമരുന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും ഇവർ വിതരണം ചെയ്യും. ഹവാലാ ഇടപാടു വഴിയാണ് പാകിസ്ഥാനിലേക്കുള്ള പണമിടപാട് നടത്തുന്നത്.
ഇവരിൽ നിന്നും അമെരിക്ക, ഫിലിപ്പിയന്‍സ് എന്നിവിടങ്ങളിലെയും മൊബൈൽ നമ്പറുകൾ കണ്ടെത്തി. പാകിസ്ഥാനിൽ നിന്നെത്തുന്ന മയക്കുമരുന്ന് ശേഖരിക്കാന്‍ ഈ നമ്പറുകളിൽ നിന്നാണ് ഇവർക്ക് നിർദ്ദേശങ്ങൾ ലഭിച്ചിരുന്നതെന്നും ഇവർ 2010 മുതൽ രാജ്യത്ത് മയക്കുമരുന്ന് വിതരണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.