Timely news thodupuzha

logo

ആരോഗ്യ പ്രവർത്തകർക്ക് എതിരെയുള്ള ആക്രമണങ്ങൾ; തടവുശിക്ഷാ കാലാവധി നീട്ടും

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കുമെതിരെ ആക്രമണങ്ങൾക്കുള്ള തടവുശിക്ഷ 5 വർഷമായി ഉയർത്തിയേക്കും. ഇതുസംബന്ധിച്ച കരട് ഓർഡിനൻസ് തയ്യാറാക്കാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം നിയമവകുപ്പിനെ ചുമതലപ്പെടുത്തി. നേരത്തേയുള്ള നിയമം ശക്തമല്ലെന്നാരോപിച്ച് ഡോക്ടർമാരുടെ സംഘടനകൾ സമർപ്പിച്ചിട്ടുള്ള നിർദേശങ്ങൾ പരിഗണിച്ചാണ് ഓർഡിനൻസ് തയ്യാറാക്കുന്നത്.

ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ, നഴ്‌സിങ് വിദ്യാർഥികൾ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരാണ് ആരോഗ്യപ്രവർത്തകർ എന്നവരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമത്തിലെ 14-ാം വകുപ്പിലെ നാലാം ഉപവകുപ്പാണ് ഭേദഗതി ചെയ്യുക. പുതിയ നിയമത്തിൽ മിനിസ്റ്റീരിയൽ ജീവനക്കാർ, സുരക്ഷാജീവനക്കാർ എന്നിവരടക്കം ആശുപത്രി ജീവനക്കാർക്കെല്ലാം പരിരക്ഷ ഉറപ്പാക്കുക. തുടങ്ങിയവവ ഉൾപ്പെടുത്തി നിയമ, ആരോഗ്യവകുപ്പുകൾകൂടി ചർച്ചചെയ്തശേഷം കരട് അന്തിമമാക്കി അടുത്തയാഴ്ച മന്ത്രിസഭായോഗത്തിൽ സമർപ്പിക്കും.

നിലവിലെ നിയമപ്രകാരം ആശുപത്രികളിലെ അക്രമണങ്ങൾക്കുള്ള പരമാവധി ശിക്ഷ മൂന്നുവർഷം തടവും 50,000 രൂപ പിഴയുമാണ്. മുൻ യുഡിഎഫ് സർക്കാരിൻറെ കാലത്ത് വി.എസ്. ശിവകുമാർ ആരോഗ്യമന്ത്രി ആയിരിക്കെ 2012ലാണ് നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *