ബാംഗ്ലൂർ: കർണാടകയിൽ കോൺഗ്രസ് പ്രചരണം പാക്കിസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണം പോലെയായിരുന്നുവെന്ന് ബി.ജെ.പിയുടെ തിരുവനന്തപുരത്തുനിന്നുള്ള നേതാവ് എസ്.സുരേഷ്.
ടിപ്പു സുൽത്താനെയാണ് കോൺഗ്രസ് പ്രചരണത്തിൽ ഉയർത്തിപ്പിടിച്ചത് എന്നാണ് പാക്കിസ്ഥാൻ-മാതൃകയിലുള്ള പ്രചാരണത്തിന് ഉദാഹരണമായി സുരേഷ് ചൂണ്ടിക്കാട്ടിയത്.
ടിപ്പു സുൽത്താൻറെ ജയന്തി ആഘോഷിച്ചതിനെയും സുരേഷ് വിമർശിച്ചു. എസ്.ഡി.പി.ഐയും പോപ്പുലർ ഫ്രണ്ടും കോൺഗ്രസിനെ സംബന്ധിച്ച് മതേതര പാർട്ടികളാണെന്നും സുരേഷ് ആരോപിച്ചു.