Timely news thodupuzha

logo

മനുഷ്യജീവന് സംരക്ഷണം നൽകാത്ത സർക്കാർ ക്രൂരതയ്ക്ക് അവസാനമുണ്ടാകണം; അഡ്വ.വി.സി.സെബാസ്റ്റ്യൻ

കാഞ്ഞിരപ്പള്ളി: മനുഷ്യജീവന് സംരക്ഷണം നൽകാത്ത ഭരണസംവിധാനങ്ങളുടെ ക്രൂരതയ്ക്ക് അവസാനമുണ്ടാകണമെന്നും കണമലയിൽ കാട്ടുപോത്തിന്റെ ആക്രമത്തിൽ രണ്ടു മനുഷ്യജീവനുകൾ നഷ്ടപ്പെട്ടിരിക്കുമ്പോൾ വനംവകുപ്പിനും വനപാലകർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യാ കൺവീനർ ഷെവലിയർ അഡ്വ.വി.സി സെബാസ്റ്റ്യൻ മനുഷ്യാവകാശകമ്മീഷനോട് ആവശ്യപ്പെട്ടു.

വന്യജീവികളെ വനത്തിനുള്ളിൽ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം വനംവകുപ്പിനുണ്ട്. വന്യമൃഗങ്ങൾ കൃഷിഭൂമിയിലിറങ്ങി മനുഷ്യനെ അക്രമിച്ച് കൊലപ്പെടുത്തുമ്പോൾ വനനിയമങ്ങളും ന്യായീകരണങ്ങളുമായി ജനപ്രതിനിധികളും ഭരണ ഉദ്യോഗസ്ഥവർഗ്ഗവും നീങ്ങിയാൽ ജനങ്ങൾ നിയമം കൈയിലെടുക്കുന്ന സാഹചര്യമൊരുങ്ങും. മനുഷ്യരെ ജീവിക്കാൻ അനുവദിക്കാത്ത ജനാധിപത്യഭരണം ആർക്കുവേണ്ടിയാണെന്ന് മലയോരജനത ഗൗരവമായി ചിന്തിക്കണം.

സ്വന്തം കൃഷിഭൂമിയിൽ മനുഷ്യർ കൊല്ലപ്പെടുമ്പോഴും മൃഗങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ നേതൃത്വങ്ങളും നീതിപീഠങ്ങളും നാളുകളായി തുടരുന്ന നീതിനിഷേധവും നിസംഗതയും നിഷ്‌ക്രിയത്വവും അവസാനിപ്പിക്കുന്നില്ലെങ്കിൽ മൃഗങ്ങളുടെ മനുഷ്യവേട്ട ആവർത്തിക്കപ്പെടുകയും അനേകരുടെ ജീവനെടുക്കുകയും ചെയ്യും. ഇതിനുള്ള സാഹചര്യം മനുഷ്യജീവന് ഹാനികരമാകുന്നതിനെ കൊല്ലാൻ നിയമമുള്ള നാട്ടിൽ സർക്കാർ സൃഷ്ടിക്കരുതെന്നും വി.സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *