Timely news thodupuzha

logo

എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഉയർന്ന വിജയ ശ‍തമാനം കണ്ണൂർ ജില്ല‍യിൽ

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. വിജയശതമാനം 99.70. 4.20 ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 417864 പേർ ഇന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.

കണ്ണൂർ ജില്ല‍യിലാണ് ഉയർന്ന വിജയ ശ‍തമാനം രേഖപ്പെടുത്തിയത്. 99. 94 ശതമാനമാണ് വിജയം. വയനാട്ടിലാണ് ഏറ്റവും കുറവ് വിജയശതമാനം. 98.41 ശതമാനമാണ് വിജയം.

68,604 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറത്താണ്. 4,856 വിദ്യാർഥികളാണ് മലപ്പുറത്ത് മുഴുവൻ വിഷയത്തിനും എ പ്ലസ് സ്വന്തമാക്കിയത്. പാലാ- മൂവാറ്റുപുഴ ഉപജില്ല 100 ശതമാനം വിജയം കരസ്ഥമാക്കി. വിജയശതമാനം കുറ‍ഞ്ഞ വിദ്യാഭ്യാസ ജില്ല– വയനാട്.

വിജയശതമാനം–98.41. എസ്എസ്എൽസി പ്രൈവറ്റ് വിജയ ശതമാനം–66.67. 4 മണിക്കു ശേഷം സൈറ്റിൽ ഫലം ലഭ്യമായി തുടങ്ങും. കഴിഞ്ഞ വർഷത്തെക്കാൾ 0.44 ശതമാനം വിജയമാണ് വർധിച്ചിരിക്കുന്നത്. സേ പരീക്ഷാ അടുത്തമാസം. സേ പരീക്ഷാ ജൂൺ 7 മുതൽ 14 വരെയായിരിക്കും നടക്കുക.

Leave a Comment

Your email address will not be published. Required fields are marked *