തൊടുപുഴ: സോക്കർ സ്കൂളിൻറെ ആഭിമുഖ്യത്തിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും കേരള ഫുട്ബോൾ അസോസിയേഷനും ഇടുക്കി ജില്ലാ ഫുട്ബോൾ അസോസിയേഷൻയും സഹകരണത്തോടെ ഗ്രാസ് റൂട്ട് ഫുട്ബോൾ ഡേ ഫെസ്റ്റിവൽ നടത്തി. സോക്കർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിച്ച ഫെസ്റ്റിവൽ ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു.
ഗ്രാസ് റൂട്ട് ഫുട്ബോൾ ഡേ സ്പോർട്സിന്റെഎല്ലാ മേഖലയിലുമുള്ള കുട്ടികളെയും യുവാക്കളെയും വനിതകളെയും വൃദ്ധരെയും ഒരുമിച്ചു ചേർത്ത് സ്പോർട്സ് കൾച്ചർ ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ഈ സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു. പ്രൊഫഷണൽ ഫുട്ബോൾ മത്സരങ്ങൾ ഒഴിച്ചുള്ള എല്ലാ മത്സരങ്ങളെയും ഗ്രാസ് റൂട്ടിന്റെ പരിധിയിൽ എത്തിച്ച് താഴെത്തട്ടിലുള്ള സാമൂഹികവും സാംസ്കാരികവും കായികവുമായിട്ടുള്ള ഉയർച്ചയാണ് ഇതിലൂടെ ജനങ്ങളിൽ എത്തിക്കുന്നത്.
ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഫുട്ബോൾ വർഷോപ്പ്, സ്പോർട്സ് ക്ലിനിക് ഫുട്ബോൾ ടൂർണമെൻറ്, കൾച്ചറൽ പ്രോഗ്രാം, പെനാൽറ്റി ഷൂട്ട് ഔട്ട് എന്നിവ നടത്തി. വിജയികൾക്ക് ഇടുക്കി എം.പി അഡ്വ.ഡീൻ കുര്യാക്കോസ് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. ചടങ്ങിന് മുൻ ഇന്ത്യൻ താരം രാഹുൽ രാജ്, കായിക പരിശീലകനായ അമൽ.വി.ആർ, അഭിജിത്, അനന്തു ജോസഫ്, അഞ്ജലി ജോസ്, ടിബിൻ എന്നിവർ നേതൃത്വം നൽകി.