കോതമംഗലം: ലയൺസ് കമ്യുണിറ്റി സെന്ററിന്റെ ശിലാസ്ഥാപനം നടന്നു. കോതമംഗലം ആറിന്റെ തീരത്ത് കോഴിപ്പിള്ളിയിൽ രണ്ട് ഏക്കർ സ്ഥലത്ത് സ്വന്തമായാണ് സ്ഥാപനം ആരംഭിക്കുന്നത്. ആന്റണി ജോൺ എം.എൽ.എ, നഗരസഭ ചെയർമാൻ കെ.കെ.ടോമി, വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരൻ നായർ, ലയൺസ് ഡിസ്റ്റിക്ട് ഗവർണർ ഡോ. ജോസഫ് മനോജ്, കോതമംഗലം ലയൺസ് പ്രസിഡന്റ് മാത്യുസ് കെ.സി, സെക്രട്ടറി റെബി ജോർജ്ജ്, ട്രഷറാർ റെജിമോൻ.എ.എം. തുടങ്ങിയവർ പങ്കെടുക്കും.
ലയൺസ് കമ്യുണിറ്റി സെന്റർ പൂർത്തിയാകുന്നതോടെ ലയൺസ് ക്ലബ്ബിന്റെ മുഴുവൻ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളും ഇവിടെ കേന്ദ്രീകരിച്ചാകും നടക്കുകയെന്ന് ലയൺസ് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. 2013ൽ ആവിഷ്കരിച്ച ഡിസ്ട്രിക്ട് പ്രൊജക്റ്റ് മരം ഒരു വരത്തിലൂടെ ക്ലബ് ആയിരത്തോളം വൃക്ഷ തൈകളാണ് വച്ചുപിടിപ്പിടുപ്പിച്ചത്.
സ്കൂളുകൾ കേന്ദ്രീകരിച്ചു ബോധവൽക്കരണം, പച്ചക്കറി കൃഷി, ഔഷധ ചെടികൾ, വൃക്ഷ തൈകൾ നടീൽ എന്നിവയിൽ പ്രോത്സാഹനം നൽകുക, കാഴ്ച വൈകല്യം ഉള്ള കുട്ടികൾക്ക് തുടർ ചികിത്സ സഹായം നൽകുക, സൗജന്യമായി കണ്ണടകൾ വിതരണം തുടങ്ങിയ പ്രവർത്തനങ്ങളും ക്ലബ് നടത്തുന്നുണ്ട്.