തെക്കുംഭാഗം: സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കർഷകർക്ക് കമുകിൻ തൈകൾ വിതരണം ചെയ്ത്. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി കർഷകനായ തോമസ് മത്തായി ചിങ്ങംതോട്ടത്തിലിന് തൈകൾ നൽകി കൊണ്ട് വിതരണോത്ഘാടനം നടത്തി. ബാങ്ക് പ്രസിഡന്റ് ടോമി തോമസ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഇൻ ചാർജ് ബൈജു.വി.റ്റി സ്വാഗതം ആശംസിച്ചു. തൊടുപുഴ താലൂക് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ മിനി.സി.ആർ ആശംസ അറിയിച്ചു. യോഗത്തിൽ ഭരണാസമിതി അംഗങ്ങളായ മാത്യു ജോസഫ്, റോബി സിറിയക്, ബേബി ജോസഫ്, ഗ്രേസി ജോസഫ്., ഷേർലി ജോസ് എന്നിവരും ബാങ്ക് ജീവനക്കാരും കർഷകരും ചടങ്ങിൽ പങ്കെടുത്തു. ബാങ്ക് വൈസ് പ്രസിഡന്റ് ഷമ്മി ഇപ്പച്ചൻ നന്ദി രേഖപ്പെടുത്തി.
കാസർഗോഡൻ, മോഹിറ്റ് നഗർ, സൈഗോൺ തുടങ്ങിയ ഇനങ്ങളിൽപ്പെട്ട കമുകിൻ തൈകളാണ് വില്പനക്ക് തയ്യാറായിട്ടുള്ളത്. കർണാടകത്തിൽ നിന്നും അത്യുല്പാദന ശേഷിയുള്ള വിത്തുകൾ സംഫരിച്ചു നഴ്സറിയിൽ പാകി മുള്ളപ്പിച്ചാണ് തൈകൾ തയ്യാറാക്കിയത്. ബാങ്കിന്റെ ബോർഡ് മെമ്പറും നല്ലൊരു കർഷകനുമായ മാത്യു ജോസഫ് ചെമ്പളങ്കാലിന്റെ കൃഷിയിടത്തിലാണ് നേഷ്സറി നിർമ്മിച്ചത്.
കർഷകർക്ക് ഇഞ്ചിയനിയിലുള്ള നേഷസറിയിൽ നിന്നും ഒരു തൈക്ക് 35 രൂപ നിരക്കിൽ തൈകൾ ലഭിക്കും. തൈകൾ ആവശ്യമുള്ള കർഷകർക്ക് ബാങ്കിന്റെ ഹെഡ് ഓഫീസിലും ആനക്കയം ബ്രാഞ്ചിലും ബുക്ക് ചെയ്യാം. ഫോൺ: 9496037817, 8138073111.