മുട്ടം: കേരളത്തിലെ വനം വകുപ്പ് ഓഫീസുകൾക്ക് മുമ്പിലേക്ക് കർഷകയൂണിയൻ എം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. കർഷ യൂണിയൻഎം സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട് പ്രതിഷേധ മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. മുട്ടത്ത് നടന്ന പരിപാടിയിൽ കർഷക യൂണിയൻ എം ഇടുക്കി ജില്ലാ പ്രസിഡൻറ് ബിജു ഐക്കര അധ്യക്ഷത വഹിച്ചു. 1972ലെ വന്യജീവി സംരക്ഷണ നിയമം പരിഷ്കരിക്കുക, അപകടകാരികളായ വന്യജീവികളെ കൊല്ലുവാൻ കർഷകർക്ക് തോക്ക് ലൈസൻസ് അനുവദിക്കുക, കണമലയിലും ചടയമംഗലത്തും മനുഷ്യ ജീവനെടുത്തകാട്ടു പോത്തുകളെ അടിയന്തരമായി കൊല്ലുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.
നാട്ടിൽ ഇറങ്ങുന്ന വന്യമൃഗങ്ങളും വനപാലകരും ചേർന്ന് മനുഷ്യ ജീവിതം ദുസ്സഹമാക്കി മാറ്റുകയാണെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കർഷ യൂണിയൻഎം സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട് ഉദ്ഘാടനത്തിൽ പ്രസംഗത്തിനിടെ പറഞ്ഞു. കാലഹരണപ്പെട്ട വന്യജീവി സംരക്ഷണ നിയമം ഉപയോഗിച്ച് അതിജീവനത്തിനായി പടപൊരുതുന്ന കേരളത്തിലെ കർഷകരെ ക്രൂശിക്കുവാനാണ് വനം വകുപ്പ് പരിശ്രമിക്കുന്നത്.
കണമലയിലും ചടയമംഗലത്തും കർഷകരെ കൊന്നൊടുക്കിയ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലുവാൻ അടിയന്തര നടപടി വേണം, വന്യമൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണം കാട്ടിൽ തികയാതെ വരുമ്പോഴാണ് ഇരതേടി നാട്ടിലെത്തുവാൻ അവ പരിശ്രമിക്കുന്നത്. കാടിനുള്ളിലെ ആവാസവ്യവസ്ഥയിൽ അവർക്ക് ആവശ്യമായ ഭക്ഷണം ഒരുക്കുവാൻ വനംവകുപ്പ് പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനങ്ങളെ ശത്രുത മനോഭാവത്തോടെ കാണുന്ന വനം വകുപ്പ് അധികൃതരുടെ നടപടി പ്രതിഷേധവും അപലപനീയവുമാണെന്നും ഇതിനെതിരെ പോരാടാൻ സംഘടന തയ്യാറാണെന്നും റെജി കുന്നംകോട്ട് വ്യക്തമാക്കി.
മുട്ടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് കേരള കോൺഗ്രസ്എം ഉന്നതാധികാര സമിതി അംഗം പ്രൊഫ.കെ ഐ ആന്റണി ഫ്ലാഗ് ഓഫ് ചെയ്തു. പാർട്ടി രാഷ്ട്രീയകാര്യ സമിതി അംഗം അഗസ്റ്റിൻ വട്ടക്കുന്നേൽ, പാർട്ടി തൊടുപുഴ നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ മുഖ്യപ്രഭാഷണം നടത്തി.
രാഷ്ട്രീയകാര്യ സമിതി അംഗം അഗസ്റ്റിൻ വട്ടക്കുന്നേൽ, നേതാക്കളായ ജയകൃഷ്ണൻ പുതിയേടത്ത്, ബെന്നി പ്ലാക്കൂട്ടം, മാത്യു വാരികാട്ട്, തങ്കച്ചൻ മരോട്ടിമൂട്ടിൽ, ജെഫിൻ കൊടുവേലി,അനീഷ് കടുകൻമാക്കൽ,ജോസി വേളാച്ചേരി, ജോസ് പെരിയിലകാട്ട്, ജോസ് പാറപ്പുറം, തോമസ് കിഴക്കേ പറമ്പിൽ,സിബി മാളിയേക്കൽ, ജിജോ കഴിക്കചാലിൽ, ടോമി നാട്ടുനിലം, ജോസ് മാറാട്ടിൽ, തോമാച്ചൻ മൈലാടൂർ, സണ്ണി കടത്തല കുന്നേൽ, ജോൺസ് നന്തളത്ത്, ലിപ്സൺ കൊന്നക്കൽ, ഷിബു, ഈപ്പൻ, ജോർജ് പാലക്കാട്ട്, തോമസ് വെളിയത്ത്മാലിൽ,സാജു കുന്നേമുറി, ജോമി കുന്നപ്പള്ളി, സിനി തോമസ്, കെവിൻ ജോർജ്, ജോസ് മഠത്തിനാൽ,ഷെൽബി മല്ലൂരാത്ത്, ജോബി കുന്നത്ത് പാറ തുടങ്ങിയവർ സംസാരിച്ചു.