തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായി ജൂൺ 2 മുതൽ അപേക്ഷിക്കാം. കഴിഞ്ഞ വർഷത്തിലേതു പോലെ തന്നെ 5 ഘട്ടങ്ങളിലായി പ്രവേശന നടപടികൾ നടക്കും. ജൂലൈ ആദ്യവാരം മുതൽ ക്ലാസുകൾ തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
അതേസമയം, എസ്.എസ്.എൽ.സി, റ്റി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി(ഹിയറിങ്ങ് ഇംപയേർഡ്) എന്നിവരുടെ സേ പരിക്ഷകൾ ജൂൺ ഏഴിന് ആരംഭിക്കും. സേ പരിക്ഷകൾ 14ന് അവസാനിക്കും.
കൂടുതൽ വിജ്ഞാപനങ്ങൾക്കായി https://thslcexam.kerala.gov.in, https://sslcexam.kerala.gov.in, https://ahslcexam.kerala.gov.in/, https://pareekshabhavan.kerala.gov.in/, https://sslcexam.kerala.gov.in/ തുടങ്ങിയ വെബ്സൈറ്റുകൾ സന്ദർശിക്കുക.