തിരുവനന്തപുരം: നൂറ്റമ്പതാം വയസിലെത്തിയ ഇരിങ്ങാലക്കുട ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പണിയുന്ന പുതിയ ഓഡിറ്റോറിയം ഇരിങ്ങാലക്കുടയുടെ പ്രിയപുത്രന്‍ ഇന്നസെന്റിന്റെ പേരിലാകുമെന്ന് മന്ത്രി ആര്‍ ബിന്ദു. സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ഥി കൂടിയായിരുന്നു നമ്മെ വിട്ടുപിരിഞ്ഞ ഇന്നസെന്റേട്ടന്‍.
ഇന്നസെന്റിന്റെ ഓര്‍മ്മയ്ക്ക് നിത്യസ്മാരകമായി ആധുനിക സൗകര്യങ്ങളോടു കൂടി ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്ന ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണത്തിന് ഒരു കോടി രൂപ എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.