Timely news thodupuzha

logo

കിൻഫ്ര പാർക്കിലെ തീപിടുത്തത്തിൽ അട്ടിമറി സംശയിക്കുന്നില്ലന്ന് കെ.എം.എ.സി.എൽ എം.ഡി

തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിലുണ്ടായ തീപിടുത്തത്തിൽ അട്ടിമറി സംശയിക്കുന്നില്ലന്ന് കെ.എം.എ.സി.എൽ എം.ഡി ജീവൻ ബാബു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലിച്ചിങ് പൗഡറിനാണ് തീപിടിച്ചിക്കുന്നത്. അവിടെ വൈദ്യുതി ബന്ധം ഉണ്ടായിരുന്നില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് പിന്നിലെന്ന് കരുതുന്നില്ലെന്നും എം.ഡി പറഞ്ഞു.

കാലാവധി കഴിഞ്ഞ മരുന്നും രാസപദാർഥങ്ങളും ഒന്നിച്ചു സൂക്ഷിച്ചത് എന്തുകൊണ്ട് എന്ന് അന്വേഷിക്കും. തീപിടുത്തത്തിന് കാരണമായ ബ്ലിച്ചിങ് പൗഡറിൻറെ ഗുണനിലാവാരം പരിശോധിക്കുമെന്നും എം.ഡി അറിയിച്ചു. ചെവ്വാഴ്ച പുലർച്ചെ 1.30 യോടെയാണ് ഗോഡൗണിൽ തീപിടുത്തമുണ്ടായത്. വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും തകർന്നു. തീയണയ്ക്കുന്ന ശ്രമത്തിനിടെ ചുമരിടിഞ്ഞു വീണ് ഫയർമാൻ രഞ്ജിത് (32) മരണപ്പെട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *