Timely news thodupuzha

logo

ചർമ്മത്തിലെ പ്രശ്നങ്ങൾ ​ഗൂ​ഗിൾ ലെൻസ് ഉപയോ​ഗിച്ച് കണ്ടെത്താം

ന്യൂയോർക്ക്: പുതിയ അപ്ഡേറ്റുമായി ഗൂ​ഗിൾ ലെൻസ്. ചില മെഡിക്കൽ അവസ്ഥകളെക്കുറിച്ച് അറിയാനും വിദ​ഗ്ധ ചികിത്സ തേടാനും സഹായിക്കുന്നവയാണ് അത്. ഈ അപ്ഡേഷൻ ഐ.ഒ.എസ്, ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമാണ്. ത്വക്കിന് ചുണങ്ങോ അലർജിയോ കൊണ്ട് പ്രശ്നമുണ്ടായെന്ന് സംശയമുണ്ടായെങ്കിൽ, അവ കണ്ടെത്തുന്നതിനായി നിങ്ങളുടെ ഫോണിന്റെ ക്യാമറ ഉപയോ​ഗിക്കാം.

ഗാലറിയിൽ നിന്ന്, ​ഗൂ​ഗിൾ ലെൻസിലെ സാധാരണ ഇമേജ്-റെക്കഗ്നിഷൻ ഫീച്ചർ പോലെ പുതിയ സ്കിൻ കണ്ടീഷൻ ഡിറ്റക്ഷൻ ഫീച്ചർ ഉപയോഗിച്ച് ചിത്രം അപ്ലോഡ് ചെയ്ത് സെർച്ച് ചെയ്യാം. അതിനു ശേഷം മുകളിലേക്ക് സ്വൈപ്പു ചെയ്യുക. അപ്പോൾ ത്വക്കിന്റെ അവസ്ഥകളുടെ ഒരു ലിസ്റ്റ് നിങ്ങൾക്ക് ലഭ്യമാകും.

ഇതിനുപുറമേ സമാനമായ ചിത്രങ്ങളും. ഈ അപ്‍‍ഡേറ്റിലൂടെ ത്വക്കിന്റെ അവസ്ഥ മനസിലാക്കി വിദ​ഗ്ദ സഹായം തേടാൻ എളുപ്പമാകും. ഈ ഫീച്ചർ ഒരു മെഡിക്കൽ രോഗനിർണയത്തിന് പകരമായി ഉപയോഗിക്കാനാകില്ലെന്നും അടിസ്ഥാന ധാരണ നേടാനാണ് സഹായിക്കുക. അടുത്തിടെ സോഷ്യൽ മീഡിയയിൽ വയറലായ ഒരു ബ്ലോ​ഗിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *