Timely news thodupuzha

logo

പ്രകൃതിക്ഷോഭം പോലുള്ള പ്രശ്നങ്ങൾ; കേരളത്തിന് 1228 കോടി രൂപയുടെ വായ്പ അനുവദിച്ച് ലോകബാങ്ക്

തിരുവനന്തപുരം: കേരളത്തിന് അധിക ധനസഹായത്തിനായി ലോകബാങ്കിൻറെ അംഗീകാരം. പ്രകൃതിക്ഷോഭം അടക്കമുള്ളവയെ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൽക്കായി കേരളത്തിന് ലോകബാങ്ക് 1228 കോടി രൂപയുടെ വായ്പയാണ് അനുവദിച്ചത്.

ആറ് വർഷത്തെ ഗ്രേസ് പിരീഡ് ഉൾപ്പടെ 14 വർഷത്തെ കാലാവധിയാണ് വായ്പ തുക തിരിച്ചടയ്ക്കാനായുള്ളത്. പകർച്ചവ്യാധി, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവ മൂലമുള്ള ദുരിതങ്ങൾ നേരിടാനുള്ളതാണ് തുക. നേരത്തെ കേരളത്തിന് 125 മില്യൺ ഡോളറിൻറെ (₹10,306,249,000.00 ) ധനസഹായം ലോകബാങ്ക് പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെയാണ് ഈ പുതിയ വായ്പ.

ഈ രണ്ടു പദ്ധതി വഴി വെള്ളപ്പൊക്കത്തിൻറെ കെടുതി നേരിട്ട ഏകദേശം 50 ലക്ഷം ജനങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ. കാലവർഷം അടുത്തിരിക്കുന്ന സമയത്ത് ആ അധിക തുക സംസ്ഥാനത്തിന് അനുവദിച്ചത് കേരളത്തിന് ആശ്വാസമാകും. തീരശോഷണം അടക്കം കാലാവസ്ഥ വ്യതിയാനം മൂലം സമീപകാലത്ത് കേരളം നേരിട്ട പ്രതിസന്ധികൾക്ക് പരിഹാരം കാണാനാണ് ഇപ്പോൾ വായ്പ അനുവദിച്ചത്.

കാലാവസ്ഥ ബജറ്റ് തയ്യാറാക്കുന്നതിനും സഹായകമാണ് വായ്പ. സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രകൃതി‍ക്ഷോഭങ്ങളെ നേരിടാൻ കോരളത്തെ പര്യാപ്തമാക്കുക കൂടി വായ്പ വഴി ലക്ഷ്യമിടുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *