Timely news thodupuzha

logo

ടൈറ്റൻറെ അവശിഷ്ടങ്ങളിൽ മൃതദേഹ ഭാഗങ്ങൾ

വാഷിങ്ടൺ: 111 വർഷം മുൻപ് മുങ്ങിപ്പോയ ടെറ്റാനിക്ക് കപ്പലിൻറെ അവശിഷ്ടങ്ങൾ കാണാൻ പോയി അപകടത്തിൽപ്പെട്ട ടൈറ്റൻ അന്തർവാഹിനിയുടെ കൂടുതൽ അവശിഷ്ടങ്ങൾ മുങ്ങൽ വിദഗ്ധർ കണ്ടെത്തി.

ഇതിൽ മൃതദേഹ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. കടലിനടിയിൽ കിടക്കുന്ന പേടകത്തിൻറെ അവശിഷ്ടത്തിനുള്ളിൽ കൂടുതൽ മൃതദേഹ ഭാഗങ്ങൾ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ടെന്ന് യു.എസ് തീരസംരക്ഷണ സേന അറിയിച്ചു. വടക്കൻ അറ്റ്‌ലാൻറിക് സമുദ്രഭാഗത്താണ് അവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്.

സമുദ്രോപരിതലത്തിൽനിന്ന് മൂന്നര കിലോമീറ്ററിലധികം ആഴത്തിലാണിത്. ഇതു മുഴുവൻ പുറത്തെത്തിച്ച് പരിശോധന നടത്തിയാൽ അപകടകാരണത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിക്കുമെന്നും പ്രതീക്ഷ. പേടകത്തിൽ മൃതദേഹാവശിഷ്ടങ്ങൾ വീണ്ടെടുത്തത് യുഎസിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇവയിലും ആരോഗ്യ പ്രവർത്തകർ പരിശോധന നടത്തും. അതിനു ശേഷമായിരിക്കും ബന്ധുക്കൾക്കു വിട്ടുകൊടുക്കുക. കഴിഞ്ഞ ദിവസം പേടത്തിൻറെ അവശിഷ്ടങ്ങൽ കാനഡയിലെ സെൻറ് ജോൺസിൽ എത്തിയിരുന്നു.

അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ലാൻഡിംഗ് ഫ്രെയിമും പിൻ കവറും കണ്ടെത്താൻ കഴിഞ്ഞത് നിർണായകമായി. സമുദ്ര പേകടം ഉൾവലിഞ്ഞു പൊട്ടിയുണ്ടായ അപകടത്തിൽ അഞ്ച് പേരാണ് മരിച്ചത്. ടൈറ്റൻറെ ഉടമസ്ഥരായ ഓഷൻഗേറ്റിൻറെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൺ റഷ് നേരിട്ടാണ് പേടകം നിയന്ത്രിച്ചിരുന്നത്.

പാക്കിസ്ഥാനിൽനിന്നുള്ള ശതകോടീശ്വരനായ വ്യവസായി ഷഹ്‌സാദാ ദാവൂദും മകൻ സുലൈമാനുമാണ് ഇതിലുണ്ടായിരുന്ന ഏഷ്യക്കാർ. ബ്രിട്ടീഷ് ശതകോടീശ്വരൻ ഹമിഷ് ഹാർഡിങ്ങും ഫ്രഞ്ച് പര്യവേക്ഷകനും ഓഷനോഗ്രഫറുമായ പോൾ ഹെൻറി നാർഗോലെറ്റുമായിരുന്നു മറ്റു രണ്ടു യാത്രികർ.

Leave a Comment

Your email address will not be published. Required fields are marked *