Timely news thodupuzha

logo

പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത; റവന്യു മന്ത്രി ഉന്നതതല യോഗം വിളിച്ചു

തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പും മഴക്കെടുതിയും പ്രവചിക്കപ്പെട്ടതിനാൽ റവന്യു മന്ത്രി കെ രാജൻ വൈകീട്ട് അഞ്ചിന് ഉന്നതതല യോഗം വിളിച്ചു. 14 ജില്ലകളിലേയും കളക്ടർമാരും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതു കൊണ്ട് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങൾക്ക് സാധ്യത കൂടുതലാണെന്ന് മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിലാണ് അടിയന്തര യോ​ഗം വിളിച്ചിരിക്കുന്നത്.

ജില്ലയിൽ ഓറഞ്ച് ബുക്ക് 2023 മാർഗ്ഗരേഖ അനുസരിച്ച് ദുരന്ത പ്രതിരോധ- പ്രതികരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ നിർദ്ദേശം നൽകി. താലൂക്ക് കൺട്രോൾ റൂമുകളും ജില്ലാ കൺട്രോൾ റൂമുകളും എപ്പോഴും പ്രവർത്തിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

റവന്യൂ, പൊലീസ്, തദ്ദേശ സ്ഥാപന വകുപ്പ്, ഫയർ ഫോഴ്സ്, ഫിഷറീസ് വകുപ്പ്, ജലസേചന വകുപ്പ്, തീരദേശ പൊലീസ്, വൈദ്യുത വകുപ്പ് തുടങ്ങിയവർക്കും മഴക്കടുതികൾ നേരിടുന്നതിനായി പ്രത്യേക നിർദേശം പുറപ്പെടുവിച്ചു.

Leave a Comment

Your email address will not be published. Required fields are marked *