Timely news thodupuzha

logo

തൊടുപുഴ റോട്ടറി ക്ലബിലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം 8ന്

തൊടുപുഴ: കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകളായി തൊടുപുഴയുടെ സാമൂഹിക സാംസ്കാരിക കാരുണ്യപ്രവർത്തനങ്ങളിലെ നിറസാന്നിദ്ധ്യമായ റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം എട്ടിന് സിസിലിയ ഹോട്ടലിൽ വച്ച് നടക്കും. ക്ലബിന്റെ 35 ആമത് പ്രസിഡൻറായി അഡ്വ: ജോസ് ജോർജും സെക്രട്ടറിയായി റോണി തോമസും ട്രഷററായി ഡോക്ടർ സി.വി ജേക്കബും സ്ഥാനമേൽക്കും.

ചടങ്ങിൽ മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ബേബി ജോസഫ് മുഖ്യാഥിതിയായെത്തും. തൊടുപുഴ ഐ എം എ ബ്ലഡ്ബാങ്കിനായി റോട്ടറി നിർമ്മിച്ച് കൊടുക്കുന്ന ബ്ലഡ്‌ ഡൊണേഷൻ ആംബുലൻസ് അടുത്ത മാസം ഫ്ലാഗ്ഓഫ് ചെയ്യും. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് തൊടുപുഴയിൽ ക്ലബ് നടത്തിവരുന്നത്. ക്ലബിന്റെ നേതൃത്വത്തിൽ നിലവിൽ തൊടുപുഴ ജില്ലാ ആശുപത്രിയിലും ചാഴിക്കാട്ട് ആശുപത്രിയിലും ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിച്ചു.

ഇതുമൂലം നിരവധി രോഗികൾക്കാണ് ആശ്വാസമേകിയത്. ഇതോടൊപ്പം തൊടുപുഴയേ വിശപ്പുരഹിത നഗരമാക്കാനുള്ള അന്നപൂർണ്ണം പദ്ധതിയും നടത്തിവരുന്നുണ്ട്. തൊട്ടുപുഴയെ തണൽ അണിയിക്കൽ അടക്കം പല പദ്ധതികളും ഈ വർഷം വിഭാവനം ചെയ്യുന്നുണ്ട്.

തൊടുപുഴയുടെ സമസ്തമേഖലയിലും ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്ന റോട്ടറി ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ പൊതു സമൂഹത്തിന്റെ പിന്തുണ തുടർന്നും പ്രതിക്ഷിക്കുന്നതായി നിയുക്ത പ്രസിഡൻറ് അഡ്വ: ജോസ് ജോർജ്ജ്, സെക്രട്ടറി റോണി തോമസ് എന്നിവർ അറിയിച്ചു. മുൻപ്രസിഡൻറ് ജോമോൻ വർഗ്ഗീസ്, പ്രസിഡൻറ് ഇലക്ട് ജോബ് കെ ജേക്കബ്, ഹെജി പി ചെറിയാൻ എന്നിവരും തൊടുപുഴയിൽ നടന്ന പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *