ഇംഫാൽ: മണിപ്പൂരിൽ സായുധ സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടി. കാങ്ങ്പോക്പി ജില്ലയിലെ ഫൈലെങ്ങ് ഗ്രാമത്തിലാണ് ബുധനാഴ്ച വൈകിട്ട് മൂന്നരയോടെ ഇരു വിഭാഗങ്ങളായിലായുള്ള സായുധ സംഘങ്ങൾ നേർക്കു നേർ ഏറ്റുമുട്ടിയത്.

സുരക്ഷാ സൈനികർ നിരവധി തവണ ആകാശത്തേക്ക് വെടിയുതിർത്തതോടെയാണ് ഇരു സംഘവും പിരിഞ്ഞു പോയതെന്നും റിപ്പോർട്ടുകളുണ്ട്. അസം റൈഫിൾസ് സംഘവും സ്ഥലത്തെത്തിയിരുന്നു. സംഘർഷമുണ്ടായ പ്രദേശത്തേക്ക് സൈനികരെ കടത്തി വിടാതെ സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം റോഡ് ഉപരോധിച്ചതായും സൈന്യം ആരോപിക്കുന്നുണ്ട്.
അതേ സമയം ചുരാചന്ദ്പുരിൽ കുകി വംശജർ നാലായിരം പേർ പങ്കെടുത്ത റാലി സംഘടിപ്പിച്ചു. വൈകിട്ട് 7 മണിയോടെയാണ് റാലി അവസാനിച്ചത്.