Timely news thodupuzha

logo

സ്വർണ വില വർധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില സർവകാല റെക്കോർഡിൽ. ഇന്ന് പവന് 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിൻറെ വില 64,600 രൂപയായി. ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. 8075 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. ഫെബ്രുവരി 20ന് രേഖപ്പെടുത്തിയ 64,560 എന്ന സർവ്വകാല റെക്കോർഡ് നിലവാരത്തെയാണ് ഇപ്പോൾ പുതിയ റെക്കോർഡ് തിരുത്തിയിരിക്കുന്നത്.

ഇതിന് മുൻപ് ഫെബ്രുവരി 11ന് രേഖപ്പെടുത്തിയ 64,480 രൂപയായിരുന്നു റെക്കോർഡ് വില. സ്വർണ വില ഉടൻ തന്നെ 65,000 തൊടുമെന്ന സൂചനകളാണ് നൽകിക്കൊണ്ടിരിക്കുന്നത്. വില വർധന സ്വർണാഭരണ ഉപയോക്താക്കൾക്കിടയിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്. അതേസമയം, വെള്ളിയുടെ നിരക്കിൽ ഇന്നും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.

Leave a Comment

Your email address will not be published. Required fields are marked *