Timely news thodupuzha

logo

100 ദശലക്ഷം ഉപയോക്താക്കളുമായി ത്രെഡ് ആപ്പ്

ന്യൂയോർക്ക്: ട്വിറ്ററിന് സമാനമായ മെറ്റയുടെ ആപ്പായ ത്രെഡ് ആപ്പിന് വളരെ പെട്ടന്ന് തന്നെ 100 ദശലക്ഷം ഉപയോക്താക്കളെ നേടാനായി. ആപ്പ് പ്രവർത്തിക്കുന്നത് ഇൻസ്റ്റഗ്രാം അക്കൗണ്ടുമായി ബന്ധിപ്പിച്ചാണ്. ആപ്പിൽ സൈൻ അപ്പ് ചെയ്യുന്ന ഉപയോക്താക്കളുടെ എണ്ണം ദിവസം കഴിയുന്തോറും വർദ്ധിച്ചുവരികയാണ്. മെറ്റാ 2.35 ബില്യണിലധികം പ്രതിമാസ സജീവ ഉപയോക്താക്കളുള്ള ഇൻസ്റ്റാഗ്രാമുമായി സേവനം ബന്ധിപ്പിച്ചതിനാലാണ് ഇത്രയധികം ഉപയോക്താക്കൾ ലഭിച്ചത്.

ഇൻസ്റ്റാഗ്രാമിൽ താൽക്കാലിക ത്രെഡിൽ സൈൻ അപ്പ് ചെയ്യുന്ന ഉപയോക്താക്കളെ സൂചിപ്പിക്കാൻ അക്കൗണ്ട് നമ്പറുകൾ ചേർക്കുന്നുണ്ട്. കാലക്രമത്തിൽ ഈ നമ്പറുകൾ ഉപയോക്താക്കൾക്ക് നൽകും. ഇത് ത്രെഡിൽ എത്ര ഉപയോക്താക്കൾ സൈൻ അപ്പ് ചെയ്തിട്ടുണ്ട് എന്നത് അറിയാനും സഹായിക്കും.

ഇത് ട്വിറ്ററിന് സമാനമായ ആപ്പെന്നാണ് പറയുന്നതെങ്കിലും അതിലുള്ള ഹാഷ്ടാഗ് ഉപയോഗിച്ച് സെർച്ച് ചെയ്യുന്നത്, സ്വകാര്യ സന്ദേശമയയ്‌ക്കൽ(DM-കൾ) തുടങ്ങിയ ഫീച്ചറുകൾ ഇല്ലെന്ന പോരായ്മ ഉപയോക്താക്കളെ നിരാശരാക്കിയിട്ടുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോർ വഴി ആൻഡ്രോയിഡിലെ ത്രെഡ്‌സ് ആപ്പിന്റെ ബീറ്റ പതിപ്പ് പരീക്ഷിക്കാനുമാവില്ല.

ത്രെഡ് ആപ്പ് ഇൻസ്റ്റാഗ്രാമുമായി ലിങ്ക് ചെയ്തിരിക്കുന്നതിനാൽ ഡീലിറ്റ് ചെയ്യുമ്പോൾ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഡീലിറ്റാകും. അതിനാൽ ഉപയോക്താക്കൾക്ക് അവരുടെ ത്രെഡ്‌സ് അക്കൗണ്ടും ഇൻസ്റ്റഗ്രാമും വെവ്വേറെ ആക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്ന പ്രവർത്തനത്തിലാണ് കമ്പനിയെന്ന് ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി അറിയിച്ചു.

കമ്പനി ഉപയോക്താക്കളുടെ എണ്ണത്തിൽ റെക്കോർഡിട്ടു എങ്കിലും ആപ്പിൽ എത്ര പേർ സജീവമാകുമെന്നത് കണ്ടറിയേണ്ടതുണ്ട്. ട്വിറ്ററിൽ‌ നിന്നും മസ്ക് കഴിഞ്ഞ ദിവസം പിരിച്ചുവിട്ട ജീവനക്കാരെ ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ ത്രെഡ്സിൽ നിയമിച്ചതായി എലോൺ മസ്‌കിന്റെ അഭിഭാഷകൻ ആരോപിച്ചിരുന്നു.

ഈ പ്രശ്നം ഉടലെടുത്തിരിക്കുന്നത് മെറ്റാ അതിന്റെ ത്രെഡ്‌സെന്ന ടെക്‌സ്‌റ്റ് അധിഷ്‌ഠിത ആപ്പ് പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ്. മസ്‌കിന്റെ അഭിഭാഷകൻ അലക്‌സ് സ്‌പിറോ മെറ്റാ സി.ഇ.ഒ മാർക്ക് സക്കർബർഗിന് ഇതു സംബന്ധിച്ച് കത്ത് അയച്ചിരുന്നു.

ഒരു കോപ്പികാറ്റ് ആപ്പ് സൃഷ്‌ടിക്കാനായി ഡസൻ കണക്കിന് ൻ ട്വിറ്റർ ജീവനക്കാരെ കമ്പനി നിയോഗിച്ചിട്ടുണ്ടെന്നാണ് കത്തിൽ പറയുന്നത്. ഇപ്പോഴും ട്വിറ്ററിന്റെ വ്യാപാര രഹസ്യങ്ങളിലേക്കും രഹസ്യ വിവരങ്ങളിലേക്കും ഇവരിൽ ചിലർക്ക് ആക്‌സസ് ഉണ്ടെന്നും അവർ ട്വിറ്റർ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും തെറ്റായി സൂക്ഷിച്ചിരിക്കാമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ട്വിറ്റർ ഈ വിഷയത്തിൽ ഗുരുതരമായ ആശങ്കകളും പ്രകടിപ്പിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *