കൽപ്പറ്റ: മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് ദേഹത്തേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. മര വ്യാപാരി കൂടിയായ താഴെ അരപ്പറ്റ പേരങ്കിൽ പ്രശാന്തെന്ന് വിളിക്കുന്ന കുട്ടനാണ്(42) മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വച്ചായിരുന്നു അപകടം. മുറിച്ച മരം മറ്റൊരു മരത്തിലേക്ക് വീണ് ആ മരത്തിൻറെ കൊമ്പ് ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പ്രശാന്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കൽപ്പറ്റയിൽ മരം മുറിക്കുന്നതിനിടെ ദേഹത്ത് കൊമ്പ് വീണ് യുവാവ് മരിച്ചു
