കണ്ണൂർ: റോഡ് തടസപ്പെടുത്തി സിപിഎം സമരം. കേന്ദ്ര അവഗണക്കെതിരേ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധത്തിലാണ് ഗതാഗതം തടസപ്പെടുത്തിയത്. സമരത്തിൻറെ ഭാഗമായി നടുറോഡിൽ കസേരയിടുയും ഗതാഗതം വഴി തിരിച്ചുവിടുകയും ചെയ്തു. ഗതാഗതം തടസപ്പെടുത്തി സമരം ചെയ്തതിന് പൊലീസ് കേസെടുത്തു. ഹൈക്കോടതി ഉത്തരവ് ലംഘിച്ചായിരുന്നു റോഡ് തടസപ്പെടുത്തിയുള്ള സമരം. യാത്രാ മാർഗങ്ങൾ വേറെയുണ്ടെന്നും ഹെഡ് പോസ്റ്റ് ഓഫീസ് വേറെ ഇല്ലെന്നും കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു. ഒരിക്കൽ കൂടി ജയിലിൽ പോവാൻ തയാറാണെന്ന് ജയരാജൻ പ്രതികരിച്ചു.
കണ്ണൂരിൽ റോഡ് തടസപ്പെടുത്തി സി.പി.എം സമരം
