മോസ്കോ: ഉക്രയ്‌നും റഷ്യയും സന്ദർശിച്ച ശേഷം ആഫ്രിക്കൻ നേതാക്കൾ സമർപ്പിച്ച സമാധാന നിർദേശം പഠിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ. സെന്റ് പീറ്റേഴ്‌സ്‌ബർഗിൽ നടന്ന റഷ്യ ആഫ്രിക്ക ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്‌നപരിഹാരത്തിന് ചർച്ചയ്ക്കായി റഷ്യ സദാ സന്നദ്ധമാണെന്നും എന്നാൽ ഉക്രയ്‌ൻ സഹകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഉക്രയ്‌നുമായി റഷ്യ നടത്തുന്ന യുദ്ധമാണ് ആഗോള ഭക്ഷ്യവിലവർധനയ്ക്ക് കാരണമെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.
കോവിഡ് കാലത്ത് ഭക്ഷ്യവസ്തുക്കൾ വാങ്ങിക്കൂട്ടാൻ അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും കൂടുതൽ പണമിറക്കിയതാണ് വിലക്കയറ്റത്തിന് കാരണമെന്നും പറഞ്ഞു. കരിങ്കടൽ വഴിയുള്ള ധാന്യ വിതരണ ഉടമ്പടിയിലേക്ക് റഷ്യ മടങ്ങിയെത്തണമെന്ന് ഈജിപ്ത് പ്രസിഡന്റ് അബദേൽ ഫത്താ അൽസിസി ആവശ്യപ്പട്ടു.