ആരക്കുന്നം: സി.പി.ഐ(എം) തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി അംഗവും ആരക്കുന്നം എ.പി.വർക്കി മിഷൻ ഹോസ്‌പിറ്റൽ വൈസ് ചെയർമാനുമായ സി.കെ.റെജി (50) അന്തരിച്ചു.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ടു ദിവസമായി എറണാകുളം മെഡിക്കൽ ട്രസ്‌റ്റ് ഹോസ്‌പിറ്റലിൽ ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെ 8.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കണയന്നൂർ താലൂക്ക് സഹകരണ ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ്, ആരക്കുന്നം സെന്റ് ജോർജ് ഹൈസ്‌കൂൾ മാനേജർ, കർഷക സംഘം ജില്ലാ ജോ.സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുക ആയിരുന്നു.
ദീർഘകാലം സി.പി.ഐ(എം) മുളന്തുരുത്തി ലോക്കൽ സെക്രട്ടറിയയും പ്രവർത്തിച്ചിട്ടുണ്ട്.