ഉടുമ്പന്നൂർ: ആം ആദ്മി പാർട്ടി ഉടുമ്പന്നൂർ പഞ്ചായത്ത് ഭാരവാഹികളെ തിരഞ്ഞെടുത്തു. പാർട്ടി തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് റോയിമോൻ പ്ലാത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. ഉടുമ്പന്നൂർ പി.കെ.ഡെക്കറേഷൻ ഹാളിൽ ചേർന്ന യോഗത്തിൽ പാർട്ടി ഇടുക്കി ജില്ലാ പ്രസിഡന്റ് ജേക്കബ് മാത്യു എട്ടുതൊട്ടിയിൽ മുഖ്യ പ്രഭാഷണം നടത്തി.
പരിപാടിയിൽ ആം ആദ്മി പാർട്ടി ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ.ബാബു കുമ്പളാങ്കൽ, സെക്രട്ടറിയായി സി.വി. അബ്രാഹം എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാഗവാഹികളായി ഡിനു.കെ.പോൾ(ട്രഷറർ), രാജു എരപ്പൂഴിക്കര(വൈസ് പ്രസിഡന്റ്), ടോമി തോമസ്(വൈസ് പ്രസിഡന്റ്) ജോർജ് ഇമ്മാനുവൽ(ജോയിൻസെക്രട്ടറി) തുടങ്ങിയവരെയും തിരഞ്ഞെടുത്തു.
യോഗത്തിൽ തൊടുപുഴ നിയോജക മണ്ഡലംവൈസ് പ്രസിഡന്റ് റോബിൻസ് സെബാസ്റ്റ്യൻ, നിയോജകമണ്ഡലം സെക്രട്ടറി മായ ബാബു, വനിതാ വിങ്ങ് പ്രസിഡന്റ് സാലിക്കുട്ടി, പാർട്ടി കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി പീറ്റർ എന്നിവർ സംസാരിച്ചു.
സമ്മേളനത്തിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ആളുകൾ പങ്കെടുത്തു. ആം ആദ്മി യോഗത്തിലെ വൻ ജനപങ്കാളിത്തം ശ്രദ്ധേയമായി.