Timely news thodupuzha

logo

ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഈ വർഷത്തെ ഔഷധസേവ വിവിധ ചടങ്ങുകളോടെ നടത്തി

തൊടുപുഴ: ഒരു നേരം ഔഷധം ഒരാണ്ട് രോ​ഗ ശാന്തിയെന്ന വിശ്വാസത്തോടെ ഈ വർഷത്തെ ഔഷധസേവ ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടന്നു. രാവിലെ അഞ്ചുമണിക്കാരംഭിച്ച ഔഷധസേവയിൽ പങ്കെടുക്കാൻ കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിലുള്ളവരും സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവരുമെത്തി. ചടങ്ങുകൾക്ക് മാധവൻ നമ്പൂതിരി പടിഞ്ഞാറേമഠം, മേൽശാന്തി ഹരിനാരായണൻ നമ്പൂതിരി പെരിയമന, പി.കെ.കെ നമ്പൂതിരിപ്പാട് പുതുവാമന എന്നിവർ നേതൃത്വം നൽകി.

വെളുപ്പിന് നാലു മുതൽ ഭക്തജനങ്ങൾ ക്ഷേത്ര സന്നിധിയിലെത്തി ക്യൂ നിൽക്കുവാൻ ആരംഭിച്ചു. ഭക്ത ജനങ്ങൾക്കായി നിണ്ട പന്തൽ ഒരുക്കിയിരുന്നതിനാൽ വെയിലും മഴയുമേൽക്കാതെ സുരക്ഷിരായി നിൽക്കാൻ സാധിച്ചു. ഉച്ചക്ക് 12.15 വരെ ക്ഷേത്രത്തിലേക്ക് ഭക്ത ജനങ്ങളെത്തി. എത്തിയ എല്ലാവർക്കും ഔഷധവും, ഔഷധ കഞ്ഞിയും വിതരണം ചെയ്ത ശേഷം ഉച്ചക്ക് 1.40ഓടെ ക്ഷേത്ര നടയടച്ചു.

ക്ഷേത്രത്തിലേക്ക് ജനങ്ങൾക്കായി കെ.എസ്.ആർ.ടി.സിയുടെ ചെയിൻ സർവീസ് ഉണ്ടചായിരുന്നു. 39 ട്രിപ്പുകളോടിയ കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ചത് 1978 പേരാണ്. സ്വകാര്യ ബസ് സ്റ്റാന്റിൽ നിന്നും കെ.എസ്.ആർ.ടി.സി ചെയിൻ സർവ്വീസ് നടത്തി. ഈ വർഷത്തെ ഔഷധസേവയിൽ 44000 ഭക്തർ പങ്കെടുത്തതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

ന്യൂസ്ബ്യൂറോ,ഇടവെട്ടി….

Leave a Comment

Your email address will not be published. Required fields are marked *