Timely news thodupuzha

logo

ഫാമിലി കളർ സോൺ ഓ​ഗസ്റ്റ് മൂന്നു മുതൽ തൊടുപുഴയിൽ പ്രവർത്തനം ആരംഭിക്കും

തൊടുപുഴ: പെയിന്റുകളുടെ ഹോൾസെയിൽ – റീട്ടെയിൽ വിപണന രം​ഗത്ത് 29 വർഷമായി പ്രവർത്തിച്ചു വരുന്ന കേരളത്തിലെ തന്നെ മികച്ച സ്ഥാപനങ്ങളിലൊന്നായ പാലാ ഞാവള്ളിക്കുന്നേൽ ​ഗ്രൂപ്പ് വെങ്ങല്ലൂരിലുള്ള കളർ സോണെന്ന സ്ഥാപനം ഏറ്റെടുത്ത് ഫാമിലി കളർ സോണെന്ന പേരിൽ പ്രവർത്തനം ആരംഭിക്കുന്നു.

ഓ​ഗസ്റ്റ് മൂന്നിന് രാവിലെ 11ന് പി.ജെ ജോസഫ് എം.എൽ.എ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ ചാക്കോ ഞാവള്ളിക്കുന്നേൽ, മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, വാർഡ് കൗൺസിലർമാരായ രാജി അജേഷ്, സജമി ഷിംനാസ് എന്നിവർ ഭദ്രദീപം കൊളുത്തി ആശംസകൾ അറിയിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കാർത്തികേയൻ പയ്യമ്പള്ളി ലക്കി‍ഡ്രോ കൂപ്പൺ നറുക്കെടുപ്പ് നിർവ്വഹിക്കും.

ഏഷ്യൻ, ബർ​ഗർ, നെറോലാക്, എം.ആർ.എഫ്, എസ്ഡീ, ഇന്റി​ഗോ, പിഡിലൈറ്റ്, നിപ്പോൺ തുടങ്ങിയ ​ഗുണമേന്മയുള്ള പെയിന്റുകൾ ഇവിടെ ലഭ്യമാകും. ഉപയോക്താവിന്റെ ഇഷ്ട പ്രകാരം തിരഞ്ഞെടുക്കാവുന്നതാണ്. കൂടാതെ വിദ​ഗ്ദ പരിശീലനം നേടിയ ജീവനക്കാരുടെ സേവനവുമുണ്ട്. ഉൽപ്പന്നങ്ങൽക്ക് 3,5,7,10,12,15 വർഷങ്ങളുടെ വാറന്റിയുണ്ട്.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് 10000 രൂപയ്ക്ക് പർച്ചെയ്സ് നടത്തുന്നവർക്ക് 500 രൂപയുടെ ​ഗിഫ്റ്റ് വൗച്ചറും 5000 രൂപയുടെ പർച്ചെയിസിന് സമ്മാനവും നൽകുമെന്ന് സ്ഥാപനത്തിന്റെ മാനേജിങ്ങ് പാർട്ണർ ജോസ് ഞാവള്ളിക്കുന്നേൽ, മറ്റ് പാർട്ണർമാരായ ഷാന്റ് ജോസ്, ആൻമരിയ ജോസ്, ആൽബിൻ ജോസ് എന്നിവർ പറഞ്ഞു. ഫാമിലി കളർ സോൺ, വെങ്ങല്ലൂർ – കോലാനി ബൈപ്പാസ് റോഡ്, തൊടുപുഴ. ഫോൺ: 9961139130.

Leave a Comment

Your email address will not be published. Required fields are marked *