Timely news thodupuzha

logo

വിദ്യാർഥിനിക്ക് നേരെ ട്രെയിനിൽ നഗ്നതാ പ്രദർശനം; പ്രതി പിടിയിൽ

കണ്ണൂർ: ട്രെയിനിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ മധ്യവയസ്‌കൻ അറസ്റ്റിൽ. കണ്ണൂർ പടപ്പയങ്ങാട് സ്വദേശി ജോർജ് ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കൊയമ്പത്തൂർ- മംഗളൂരു ഇന്റർസിറ്റിയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വിദ്യാർഥിനിക്ക് അഭിമുഖമായിരുന്ന പ്രതി ലൈംഗികാവയവം പ്രദർശിപ്പിച്ചുവെന്നാണ് പരാതി. ലൈംഗിക അതിക്രമത്തിന്റെ വീഡിയോ മൊബൈലിൽ പകർത്തിയ പെൺകുട്ടി ഇത് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *