തിരുവനന്തപുരം: ശാസ്ത്രബോധത്തെ മതവിശ്വാസവുമായി കൂട്ടിക്കുഴക്കേണ്ടെന്നും വിശ്വാസം സംബന്ധിച്ച പ്രസ്താവന സ്പീക്കർ എ.എൻ.ഷംസീർ തിരുത്തുന്നതാണ് നല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
വിവാദങ്ങൾ താനെ കെട്ടടങ്ങുമെന്ന് പ്രതീക്ഷിച്ചാണ് കോൺഗ്രസ് നിശബ്ദത പാലിച്ചത്. വിശ്വാസികൾക്കൊപ്പമാണ് എക്കാലത്തും കോൺഗ്രസ് നിലകൊണ്ടിട്ടുള്ളത്. വിവിധ മതവിഭാഗങ്ങളുടെ ആചാരക്രമങ്ങള്‍, വിശ്വാസങ്ങള്‍, വ്യക്തി നിയമങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലേക്ക് സര്‍ക്കാരോ കോടതികളോ ഇടപെടാന്‍ പാടില്ലായെന്നതാണ് തന്റെ നിലപാടെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.