തിരുവനന്തപുരം: സ്പീക്കർ എ.എൻ.ഷംസീറിന്‍റെ പ്രസ്താവനയെ ചൊല്ലി നടക്കുന്നത് അനാവശ്യ വിവാദങ്ങളെന്ന് സി.പി.എം. സംഘപരിവാറിന്‍റെ ഗൂഢാലോചനയിൽ എൻ.എസ്.എസ് വീണെന്നാണ് സി.പി.എം വിലയിരുത്തൽ.
എന്‍.എസ്.എസിന്‍റെ നാമജപ യാത്ര ശബരിമല പ്രതിഷേധത്തിന്‍റെ അന്തരീക്ഷം ഒരുക്കാനുള്ള ബോധപൂർവ്വ ശ്രമമാണെന്നും ശാസ്ത്രത്തെ മിത്തുകളുമായി ബന്ധിപ്പിക്കുന്ന കാര്യം മാത്രമാണ് ഷംസീർ പറഞ്ഞതെന്നാണ് നേതൃത്വം വിശദീകരിക്കുന്നു. രാഷ്ട്രീയ പ്രതിരോധമെന്ന നിലപാടിൽ ഉറച്ച് നില്‍ക്കുകയാണ് സി.പി.എം നീക്കം.
അതേസമയം ഷംസീറിന്‍റെ ഗണപതി പരാമർശത്തിൽ പ്രതിഷേധിച്ച് എൻ.എസ്.എസ് ആഹ്വാനം ചെയ്ത വിശ്വാസ സംരക്ഷണ ദിനാചാരണത്തിന് ഇന്ന് തുടക്കമായി.
സ്പീക്കറുടെ പ്രസ്താവന ഹൈന്ദവ ജനതകളുടെ ചങ്കിൽ തറച്ചതാണെന്നും മാപ്പ് പറയണമെന്ന കാര്യത്തിൽ ഒരു മാറ്റവുമില്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പ്രതികരിച്ചു.