കണ്ണൂർ: പട്ടാപ്പകൽ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കണ്ണൂർ കക്കാട് നിന്ന് പള്ളിക്കുന്നിലേക്ക് പോകുന്ന ഇടവഴിയിൽ വച്ചാണ് സംഭവം. കക്കാട് ഭാഗത്ത് നിന്ന് കാറിലെത്തിയ സംഘമാണ് സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചത്. നാലംഗ സംഘം കാറിനകത്തേയ്ക്ക് വലിച്ച് കയറ്റാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി കുതറിയോടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.