തൊടുപുഴ: കെ.സി.ആർ.എമ്മിന്റെ ആഭിമുഖ്യത്തിൽ പ്രതിമാസ സമ്മേളനവും പുസ്തക പ്രകാശനവും ഓഗസ്റ്റ് ആറിന് ഉച്ചക്ക് രണ്ടിന് തൊടുപുഴ പി ആന്റ് റ്റി / ബി.എസ്.എൻ.എൽ ഹാളിൽ വച്ച് നടത്തും. വിമോചന ദൈവശാസ്ത്ര പ്രസ്ഥാനത്തിലൂടെ സഭാനവീകരണ രംഗത്തേക്ക് കടന്നുവന്ന റിട്ട.അധ്യാപകൻ ജോസഫ് കാലായിലിന്റെ അഞ്ചാമത് ഗ്രന്ഥമായ ബൈബിൾ നവീകരണം ചില ചിന്തകളെന്ന പുസ്തകം പ്രൊഫ.റ്റി.ജെ ജോസഫ് പ്രകാശനം ചെയ്യും. പരിപാടിക്ക് കെ.സി.ആർ.എം പ്രസിഡന്റ് ജോസ് പലിയത്ത് അധ്യക്ഷത വഹിക്കും.
സെബാസ്റ്റ്യൻ വട്ടമറ്റം മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ആശംസകൾ അറിയിച്ച് പ്രൊഫ.പി.സി.ദേവസ്യ, കെ.സി.ആർ.എം പാലാ ചെയർമാൻ ജോർജ്ജ് ജോസഫ്, ഷൈജു ആന്റണി(പി.ആർ.ഒ, എ.എം.റ്റി, എറണാകുളം), അഡ്വ.ജോസ് ജോസഫ്, ഡി.സി.എഫ്.ഐ കോട്ടയം ജനറൽ സെക്രട്ടറി ജോസഫ് പനമൂടൻ, റെജി ഞള്ളാനി, ജോർജ്ജ് മൂലേച്ചാലിൽ, സി.വി.ജോർജ്ജ്, സ്റ്റാൻലി പൗലോസ്, ആന്റോ മാങ്കൂട്ടം എന്നിവർ സംസാരിക്കും. കെ.സി.ആർ.എം സെക്രട്ടറി എസ്.മുണ്ടയ്ക്കാമറ്റം സ്വാഗതവും ഗ്രന്ഥകർത്താവ് കാലായിൽ കൃതജ്ഞതയും പറയും.