
കുമളി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം ദർശിച്ച ശേക്ഷം മടങ്ങവെ ആക്സിഡന്റിൽ മരണപെട്ട കെ.വൈ.വർഗ്ഗീസിന്റെ ശവകുടീരവും ഭവനവും അന്തരിച്ച പ്രമുഖ കോൺഗ്രസ് നേതാവ് പി.എ.ജോസഫിന്റെ ഭവനവും ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ സന്ദർശിച്ചു.
ഭാര്യ കൽപ്പനയേയും മക്കൾ ബിനീഷിനെയും അനീഷിനെയും ആശ്വസിപ്പിച്ച അദ്ദേഹം മിടുക്കരായി പഠിച്ചു വളരണമെന്നും അതിനു വേണ്ട എല്ലാ സാഹജര്യങ്ങളും ഒരുക്കുവാൻ താൻ ഉണ്ടാവുമെന്നും പറഞ്ഞു. മൂത്ത മകൻ ബിനീഷിന് രാജ്യത്തിന്റെ സുരക്ഷയിൽ പങ്കാളിയാകുവാൻ മിൽ ട്രീയിൽ ചേരുവാനാണ് താത്പര്യം. ഇളയ മകൻ അനീഷിന് മികച്ച ഫുട്ബോൾ താരമാകുവാനും.

ഇതിനുള്ള എല്ലാ ചെലവുകളും താൻ ഏറ്റെടുക്കുമെന്നും സുരക്ഷതമായ ഒരു ഭവനമെന്ന വർഗ്ഗീസിന്റെ കുടുംബത്തിന്റെ സ്വപ്നം ഉടൻ സാക്ഷാൽ കരിയ്ക്കപെടുമെന്നും അദ്ദേഹം ഉറപ്പു നൽകി.
ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യൂ, കെ.പി.സി.സി നിർവാഹക സമതി അംഗം എ.പി.ഉസ്മാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്.നുസൂർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോബിൻ കാരയ്ക്കാട്ട്, ജോണി ചീരാംകുന്നേൽ, എം.എം.വർഗ്ഗീസ്, മണ്ഡലം പ്രസിഡന്റ് പി.പി.റഹിം, പ്രസാദ്മാണി, മജോ കാരിമുട്ടം എന്നിവർ ചാണ്ടി ഉമ്മനോടൊപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തെ കാണുവാൻ അട്ടപ്പള്ളത്തെ നിരവധി ആളുകളാണ് വർഗ്ഗീസിന്റെ ഭവനത്തിൽ എത്തി ചേർന്നത്.