അലഹാബാദ്: ഉത്തർപ്രദേശിലെ ഗ്യാൻവാപി പരിസരത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിശോധനക്ക് അനുമതി നൽകി അലഹാബാദ് ഹൈക്കോടതി.
പരിശോധന നടത്താമെന്ന വാരണാസി ജില്ലാ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടുള്ള നടപടി പിൻവലിച്ചു. പരിശോധന നടത്താമെന്ന വാരണസി ജില്ലാ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത് ഇന്നു വരെ നീട്ടിയിരുന്നു.
അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാകറാണ് വാദം കേട്ടശേഷം സ്റ്റേ നീട്ടിയത്. നേരത്തെ ഈ മാസം 26 ന് വൈകിട്ട് അഞ്ചുവരെ ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീംകോടതി മുസ്ലീം വിഭാഗം നൽകിയ അപ്പീലിൽ തീരുമാനമെടുക്കാൻ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
സുപ്രീം കോടതി അനുവദിച്ച സമയപരിധി കഴിഞ്ഞ സാഹചര്യത്തിലാണ് ഓഗസ്റ്റ് മൂന്നിന് അന്തിമവിധി പ്രസ്താവിക്കും വരെ സ്റ്റേ നീട്ടിയത്.